തല കുനിച്ച ജനത……

By

Amal BR
Civil A (2013-17)

വടകരയിൽ നിന്ന് ആലുവയിേലക്കുള്ള  െട്രയിൻ യാത്ര…ernad express വളരെ പതുെക്ക നീങ്ങുന്നു. .മനസ്സിനെ ഏറെ മടുപ്പിച്ച ഒരു യാത്ര.
ആശ്വാസമെന്നോണം  ഒരു 1 1/2 മണി ആയപ്പോഴേക്കും െട്രയിൻ ഷോർണൂർ സ്റ്റേഷനിലേക്ക് അടുത്തു .  ഭാഗ്യം!  ഇത്തിരി നേരം പുറത്തേക്കിറങ്ങി നിൽക്കാമെന്ന നിശ്വാസം.. സ്റ്റേഷനിൽ 20 മിനിറ്റിൽ കൂടുതൽ സമയം ട്രെയിൻ  നിർത്തുന്നതിനാൽ പലരും ഊണുകഴിക്കുകയാണ്. ..
എൻ്റെ  മറുവശത്തെ  സീറ്റിലിരുന്ന് ഒരു മധ്യവയസ്കൻ ഊണു കഴിക്കുന്നു; കൂടെ പേരക്കുട്ടി എന്നു തോന്നിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട് .. അവൾ ഭക്ഷണം കഴിക്കുന്നില്ല   .. പകരം തൻ്റെ കൈയിലൂള്ള മൊബൈൽ ഫോണിൽ തല കുനിച്ചിരുന്ന്  Chat ചെയ്യുന്നു. ആ വൃദ്ധൻ്റെ െപരുമാറ്റങ്ങളിൻ നിന്നും  ആകുലതകളിൽ നിന്നും  എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, ട്രെയിനിൽ  യാത്ര ചെയ്ത്  പരിചയമില്ലാത്ത ആളാണ് അദ്ദേഹം എന്ന്. അദ്ദേഹം ഊണു കഴിച്ച് കഴിഞ്ഞ്   ആ പെൺകുട്ടിയോട്  കൈയ്യും മുഖവും കഴുകാൻ വെള്ളത്തിന് ആവശ്യപ്പെട്ടു;പുറത്ത് പൈപ്പിൽ ഉണ്ടെന്ന് തല കുനിച്ചു കൊണ്ടു തന്നെ അവൾ മറുപടി കൊടുത്തു. അദ്ദേഹം പുറത്തേക്കിറങ്ങുന്നു.. പുറത്ത് എവിടെയും  ഒറ്റനോട്ടത്തിൽ   ൈപപ്പും വെള്ളവും കാണുന്നില്ല..:  ട്രെയ്നിൻ്റെ അടിഭാഗത്തായി നിർത്താതെ ഒരു പൈപ്പിൽ നിന്ന് വെള്ളം വരുന്നത് അദ്ദേഹത്തിൻ്റെ കണ്ണിൽ പെടുകയാണ് .ഒരു സംശയവും കൂടാതെ ആ പാവം മനുഷ്യൻ ട്രൈയിനിൻ്റെ  toilet ൽ നിന്നു വരുന്ന വെള്ളത്തിൽ കൈ കഴുകി …ഒരു തുള്ളി വെള്ളം വായിൽ  ആവും മുൻപെ ചില മനുഷ്യ സ്നേഹികൾ അദ്ദേഹത്തെ പിടിച്ചു മാറ്റിയ ഒരവസ്ഥ .സത്യാവസ്ഥ അറിഞ്ഞപ്പോൾ കരഞ്ഞു പോയി ആ പാവം മനസ്സ്..
ഇതൊന്നുമറിയാതെ  ട്രെയിനിനക്കത്ത്  കാത്തിരിക്കുകയാണ് ആ പെൺകുട്ടി . തൻ്റെ മുത്തച്ഛൻ്റെ വ്യത്യസ്തമായ video  താൻ കൂടി മെമ്പർ ആയ ഗ്രൂപ്പിൽ  Share  ആവുന്നതും കാത്ത്: …

Leave a Reply