ഓർക്കുവാൻ മറന്നത്

കേട്ടതും കണ്ടതും ആശകൾ ആയപ്പോൾ
ആശകൾ ചെര്ന്നൊരു ആഗ്രഹമായി
ആഗ്രഹം പിന്നീട് സ്വപ്നങ്ങളും
സ്വപ്നമത് ഏകിയ പ്രതീക്ഷകളും

യാത്ര തൻ ലക്ഷ്യമായി കണ്ടതും
നേടിയെടുക്കാൻ നടന്നതും
“ഇരിക്കുവാനില്ല കിടക്കുവാനില്ല നേരം
ലക്ഷ്യമേ നീ എൻ അനുഭവമാകേണം”

ഓടി ഞാൻ തളര്ന്നതെയില്ല
വാടി ഞാൻ വീണതുമില്ല
നില്കാതെ ലക്‌ഷ്യം താണ്ടി, നടന്നടുത്തു
വാശി പോലെല്ലാം നേടിയെടുത്തു

“ലക്ഷ്യമേ നിന്നെ കയ്യടക്കി”
ഉളളിൽ അഹങ്കാരം, വിശ്രമം അനിവാര്യം
തിരിച്ചെത്തി ഞാൻ തിരി കെടുത്തി
കിടക്കമേൽ കിനാവുകൾ തേടി

അറിഞ്ഞു ഞാൻ അപ്പോൾ, മറന്നിരുന്നു
അനുഭവിക്കാൻ, ലക്‌ഷ്യം ” ലക്‌ഷ്യം” മാത്രമായി
ഓർമകൾ ആക്കുവാൻ ഓടിയ ഓട്ടവും
കഷ്ടപെട്ടതും, നഷ്ടമാക്കിയ സമയവും ബാക്കി

അനുഭവങ്ങല്കില്ല മാധുര്യവും കയ്പും
ഓർക്കുവനില്ലാ ഓർമാകലോന്നും
ഒന്ന് മാത്രം ബാക്കി, ഒന്നും
ഇല്ലാത്തതിൻ നിസ്സഹായ മന്ദഹാസം

– Harsha Philips

Leave a Reply