1983 – Malayalam movie review

1983 Malayalam Movie Review

(by, Anandu M Das :ECE 2010-14)

1983 കണ്ടു. എല്ലാവരും പറഞ്ഞ പോലെ തന്നെ ക്രിക്കറ്റിനെയും സച്ചിനെയും അറിയുന്ന ആരും നല്ല പോലെ ആസ്വദിക്കുന്ന പടം. കുടുംബ പ്രേക്ഷകര്‍ ആണെങ്കില്‍ പോലും നിരാശപ്പെടേണ്ടി വരില്ല. ഞാന്‍ നല്ല പോലെ ആസ്വദിച്ചു. മങ്കി പെന്നിനു ശേഷം ഇറങ്ങിയ പടങ്ങളില്‍ ഏറ്റവും നല്ല പടം ഇതായിരിക്കണം.

എഞ്ചിനീയര്‍ ആക്കാന്‍ കൊതിച്ച് മകനെ (നിവിന്‍ പോളി ) വളര്‍ത്തുന്ന അച്ഛനിലൂടെ (ജോയ് മാത്യു) ആണ് സിനിമ തുടങ്ങുന്നത്. അതിബുദ്ധിമാന്‍ ആയിരുന്ന മകന്‍ പക്ഷേ മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്നവന്‍ ആയിരുന്നു. പാടത്തും പറമ്പിലും ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ കളിച്ച് തഴമ്പിച്ചാണ് അവന്‍റെ ബാല്യവും കൌമാരവും കടന്നു പോകുന്നത്. അതിനിടയില്‍ അവന് നഷ്ടമാകുന്ന സ്വന്തം ജീവിതവും കളിക്കൂട്ടുകാരിയെയും പോലും അവന്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പതിവ് സിനിമകളില്‍ കാണുന്ന പോലെ ഉള്ള ഒലിപ്പീര് പ്രണയ രംഗങ്ങളോ മരംചുറ്റി പ്രണയമോ ഒന്നും ഇല്ലാതെ കഥയുടെ ഉള്ളടക്കത്തോട് ചേര്‍ന്ന് നിന്നു കൊണ്ടുള്ള അവതരണം വളരെ അധികം നന്നായി. ബാക്കി കഥ സിനിമ കണ്ടു തന്നെ അറിയണം.

എന്നെ സംബന്ധിച്ചിടത്തോളം ആദ്യം മുതല്‍ അവസാനം വരെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. പണ്ട് കുട്ടി ആയിരിക്കുമ്പോ ഞങ്ങള്‍ ഒരു ചെറിയ ടീം തന്നെ ഉണ്ടായിരുന്നു നാട്ടില്‍. ക്രിക്കറ്റ് തന്നെ ആയിരുന്നു പ്രധാന പരിപാടി. രാവിലെ ഒരു എട്ടര മണിയോട് കൂടി എല്ലാരും കളത്തില്‍ എത്തിയിരിക്കും. ടീം ഇടല്‍ ഒക്കെ എളുപ്പമാണ്. ഏറ്റവും നന്നായി കളിക്കുന്ന രണ്ടു പേര്‍ ചേര്‍ന്ന് ഓരോരുത്തരെ ആയി സ്വന്തം ടീമിലേക്ക് വിളിച്ചെടുക്കും. അവസാനം കളി അറിയാത്ത കുറച്ച് പിള്ളേര്‍ മാത്രം ബാക്കി ആവും. “ഇവനെ നിങ്ങള് വേണേല്‍ ഫ്രീ ആയിട്ട് എടുത്തോടാ…” എന്നൊക്കെ ഉള്ള പുച്ഛം കുറെ അനുഭവിച്ചതാണ്‌ ഒരുപാട്. അന്നൊന്നും വലിയവര്‍ ടൂര്‍ണമെന്‍റുകള്‍ക്ക് പോകുമ്പോള്‍ എന്നെ ഒന്നും കൂടെ കൂട്ടില്ല. അഥവാ കൂട്ടിയാല്‍ തന്നെ വെള്ളം എടുത്തു കൊടുക്കലും പുറത്തു പോണ പന്ത് എടുത്തു കൊടുക്കലും ഒക്കെയാവും പണി.പിന്നീട് കൂടെക്കൂടെ ടീമില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങുന്ന കളി തീരുമ്പോ തന്നെ ഉച്ചയ്ക്ക് ഒരു മണി ആവും. അത് കഴിഞ്ഞ് എന്തേലും വാരി തിന്നു രണ്ടര ആവുമ്പോഴേക്ക് വീണ്ടും ഗ്രൗണ്ടില്‍ എത്തും. മുതിര്‍ന്നവര്‍ എത്തുന്നതിനു മുന്നേ എത്തിയാല്‍ ആദ്യം നടക്കുന്ന കളികളില്‍ ബാറ്റോ ബോളോ ഒക്കെ ചെയ്യാന്‍ ചാന്‍സ് കിട്ടും എന്നതാണ് നേരത്തെ എത്തുന്നത് കൊണ്ടുള്ള പ്രയോജനം.

അടുത്ത സ്ഥലത്ത് ഒക്കെ ടൂര്‍ണമെന്‍റുകള്‍ ഉണ്ടാവും പലപ്പോഴും. രണ്ടുമൂന്നു കിലോമീറ്റര്‍ ഒക്കെ ദൂരെ ആവും ഗ്രൗണ്ട്. രണ്ടു മൂന്നു സൈക്കിള്‍ ഉണ്ടാവും. പിന്നെ ആരുടെയെങ്കിലും കയ്യില്‍ ഒരു ബൈക്ക്. ഏതേലും ഒരുത്തന്‍റെ മുണ്ട് അഴിച്ച് ബൈക്കിന്‍റെ പുറകും സൈക്കിളിന്‍റെ മുന്‍ഭാഗവും ചേര്‍ത്ത് കെട്ടും. എന്നിട്ട് മാന്യമായ വേഗതയില്‍ ബൈക്ക് ഓടിക്കും. സൈക്കിള്‍ ചവിട്ടേണ്ട കാര്യവും ഇല്ല!! പലപ്പോഴും ദൂരെ പോയി കളിക്കാന്‍ ഒന്നും വീട്ടില്‍ നിന്ന് അനുവാദം കിട്ടില്ല. കൂട്ടുകാര്‍ വീടിന്‍റെ അടുത്തൊക്കെ വന്ന് അച്ഛന്‍ കാണാതെ പരുങ്ങി നിന്ന് വിളിക്കും. അപ്പൊ അമ്മയെക്കൊണ്ടൊക്കെ കഷ്ടപ്പെട്ട് റെക്കമെന്‍ഡ് ചെയ്യിച്ചിട്ട് വേണം അനുവാദം കിട്ടാന്‍. അപ്പോഴേക്ക് കളി തുടങ്ങാന്‍ ആയിക്കാണും. വൈകിയാല്‍ എതിര്‍ ടീമിന് വാക്കോവര്‍ കിട്ടും. അതായത് മത്സരം കളിക്കാതെ തന്നെ അവര് ജയിക്കും. അതുകൊണ്ട് പിന്നീട് ഗ്രൗണ്ടിലേക്ക് മരണപ്പാച്ചില്‍ ആണ്. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഒരു ടൂര്‍ണമെന്‍റില്‍ ഫൈനലില്‍ എത്തിയതാണ് ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം. ഒരിക്കല്‍ പോലും കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. നൂറും ഇരുനൂറും വരുന്ന ഗ്രൗണ്ട് ഫീസിനു ഇടുന്ന പിരിവ് കാശ് നഷ്ടം. അത്രെന്നെ…

അന്നത്തെ ആ കാര്യങ്ങള്‍ എല്ലാം അതേപോലെ പകര്‍ത്തി വച്ച ഒരു അനുഭവം ആയി 1983 എന്ന സിനിമ എനിക്ക്.രമേശന്‍റെ ടീമിലെ ഏതോ ഒരാള്‍ ഞാന്‍ ആണെന്ന ഒരു തോന്നല്‍. രമേശന്‍റെ അച്ഛനില്‍ ഞാന്‍ എന്‍റെ അച്ഛനെ കണ്ടു. ഒരു പക്ഷെ ഇത്തരത്തില്‍ ഒരു ബാല്യം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം മലയാളി ആണ്‍കുട്ടികള്‍ക്കും തിയേറ്ററില്‍ ഇതേ അനുഭവം ആയിരിക്കും ഉണ്ടായിക്കാണുക. തീര്‍ച്ച!! സംവിധയാകാന്‍ എബ്രിഡ് ഷൈന്‍ യഥാര്‍ത്ഥ സച്ചിന്‍ ഫാന്‍ ആണെന്ന് തെളിയിച്ചു. സച്ചിന്‍റെ ഒരു അദൃശ്യസാന്നിധ്യം സിനിമയില്‍ ഉടനീളം പ്രകടമായിരുന്നു. മലയാളത്തിന്‍റെ വിജയം കൈവരിച്ച ആദ്യ സമ്പൂര്‍ണ ക്രിക്കറ്റ് സിനിമ 1983 തന്നെ.

ക്യാമറ ചലിപ്പിച്ച പ്രതീഷ് വര്‍മ്മയെയും മ്യൂസിക് കൈകാര്യം ചെയ്ത ഗോപി സുന്ദറിനെയും പ്രശംസിക്കാതെ വയ്യ. എല്ലാരും തിയേറ്ററില്‍ തന്നെ പോയി കാണണം.
എന്‍റെ റേറ്റിംഗ്: 7.5/10 — feeling nostalgic.

1983 കണ്ടു. എല്ലാവരും പറഞ്ഞ പോലെ തന്നെ ക്രിക്കറ്റിനെയും സച്ചിനെയും അറിയുന്ന ആരും നല്ല പോലെ ആസ്വദിക്കുന്ന പടം. കുടുംബ പ്രേക്ഷകര്‍ ആണെങ്കില്‍ പോലും നിരാശപ്പെടേണ്ടി വരില്ല. ഞാന്‍ നല്ല പോലെ ആസ്വദിച്ചു. മങ്കി പെന്നിനു ശേഷം ഇറങ്ങിയ പദങ്ങളില്‍  ഏറ്റവും നല്ല പടം ഇതായിരിക്കണം.

എഞ്ചിനീയര്‍ ആക്കാന്‍ കൊതിച്ച് മകനെ (നിവിന്‍ പോളി ) വളര്‍ത്തുന്ന അച്ഛനിലൂടെ (ജോയ് മാത്യു) ആണ്  സിനിമ തുടങ്ങുന്നത്. അതിബുദ്ധിമാന്‍ ആയിരുന്ന മകന്‍ പക്ഷേ മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്നവന്‍ ആയിരുന്നു. പാടത്തും പറമ്പിലും ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ കളിച്ച് തഴമ്പിച്ചാണ് അവന്‍റെ ബാല്യവും കൌമാരവും കടന്നു പോകുന്നത്. അതിനിടയില്‍ അവന് നഷ്ടമാകുന്ന സ്വന്തം ജീവിതവും  കളിക്കൂട്ടുകാരിയെയും പോലും അവന്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പതിവ്  സിനിമകളില്‍ കാണുന്ന പോലെ ഉള്ള ഒലിപ്പീര് പ്രണയ രംഗങ്ങളോ മരംചുറ്റി പ്രണയമോ ഒന്നും ഇല്ലാതെ കഥയുടെ ഉള്ളടക്കത്തോട് ചേര്‍ന്ന് നിന്നു കൊണ്ടുള്ള അവതരണം വളരെ അധികം നന്നായി. ബാക്കി കഥ സിനിമ കണ്ടു തന്നെ അറിയണം.

എന്നെ സംബന്ധിച്ചിടത്തോളം ആദ്യം മുതല്‍ അവസാനം വരെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. പണ്ട് കുട്ടി ആയിരിക്കുമ്പോ ഞങ്ങള്‍ ഒരു ചെറിയ ടീം തന്നെ ഉണ്ടായിരുന്നു നാട്ടില്‍. ക്രിക്കറ്റ് തന്നെ ആയിരുന്നു പ്രധാന പരിപാടി. രാവിലെ ഒരു എട്ടര മണിയോട് കൂടി എല്ലാരും കളത്തില്‍ എത്തിയിരിക്കും. ടീം ഇടല്‍ ഒക്കെ എളുപ്പമാണ്. ഏറ്റവും നന്നായി കളിക്കുന്ന രണ്ടു പേര്‍ ചേര്‍ന്ന് ഓരോരുത്തരെ ആയി സ്വന്തം ടീമിലേക്ക് വിളിച്ചെടുക്കും. അവസാനം കളി അറിയാത്ത കുറച്ച് പിള്ളേര്‍ മാത്രം ബാക്കി ആവും. "ഇവനെ നിങ്ങള് വേണേല്‍ ഫ്രീ ആയിട്ട് എടുത്തോടാ..." എന്നൊക്കെ ഉള്ള പുച്ഛം കുറെ അനുഭവിച്ചതാണ്‌ ഒരുപാട്. അന്നൊന്നും വലിയവര്‍ ടൂര്‍ണമെന്‍റുകള്‍ക്ക് പോകുമ്പോള്‍ എന്നെ ഒന്നും കൂടെ കൂട്ടില്ല. അഥവാ കൂട്ടിയാല്‍ തന്നെ വെള്ളം എടുത്തു കൊടുക്കലും പുറത്തു പോണ പന്ത് എടുത്തു കൊടുക്കലും ഒക്കെയാവും പണി.പിന്നീട് കൂടെക്കൂടെ ടീമില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങുന്ന കളി തീരുമ്പോ തന്നെ ഉച്ചയ്ക്ക് ഒരു മണി ആവും. അത് കഴിഞ്ഞ് എന്തേലും വാരി തിന്നു രണ്ടര ആവുമ്പോഴേക്ക് വീണ്ടും ഗ്രൗണ്ടില്‍ എത്തും. മുതിര്‍ന്നവര്‍ എത്തുന്നതിനു മുന്നേ എത്തിയാല്‍ ആദ്യം നടക്കുന്ന കളികളില്‍ ബാറ്റോ ബോളോ ഒക്കെ ചെയ്യാന്‍ ചാന്‍സ് കിട്ടും എന്നതാണ് നേരത്തെ എത്തുന്നത് കൊണ്ടുള്ള പ്രയോജനം. ;)

അടുത്ത സ്ഥലത്ത് ഒക്കെ ടൂര്‍ണമെന്‍റുകള്‍ ഉണ്ടാവും പലപ്പോഴും. രണ്ടുമൂന്നു കിലോമീറ്റര്‍ ഒക്കെ ദൂരെ ആവും ഗ്രൗണ്ട്. രണ്ടു മൂന്നു സൈക്കിള്‍ ഉണ്ടാവും. പിന്നെ ആരുടെയെങ്കിലും കയ്യില്‍ ഒരു ബൈക്ക്. ഏതേലും ഒരുത്തന്‍റെ മുണ്ട് അഴിച്ച് ബൈക്കിന്‍റെ പുറകും സൈക്കിളിന്‍റെ മുന്‍ഭാഗവും ചേര്‍ത്ത് കെട്ടും. എന്നിട്ട് മാന്യമായ വേഗതയില്‍ ബൈക്ക് ഓടിക്കും. സൈക്കിള്‍ ചവിട്ടേണ്ട കാര്യവും ഇല്ല!! പലപ്പോഴും  ദൂരെ പോയി കളിക്കാന്‍ ഒന്നും വീട്ടില്‍ നിന്ന് അനുവാദം കിട്ടില്ല. കൂട്ടുകാര്‍ വീടിന്‍റെ അടുത്തൊക്കെ വന്ന് അച്ഛന്‍ കാണാതെ  പരുങ്ങി നിന്ന് വിളിക്കും. അപ്പൊ അമ്മയെക്കൊണ്ടൊക്കെ കഷ്ടപ്പെട്ട് റെക്കമെന്‍ഡ് ചെയ്യിച്ചിട്ട് വേണം അനുവാദം കിട്ടാന്‍. അപ്പോഴേക്ക് കളി തുടങ്ങാന്‍ ആയിക്കാണും. വൈകിയാല്‍ എതിര്‍ ടീമിന് വാക്കോവര്‍ കിട്ടും. അതായത് മത്സരം കളിക്കാതെ തന്നെ അവര് ജയിക്കും. അതുകൊണ്ട് പിന്നീട് ഗ്രൗണ്ടിലേക്ക് മരണപ്പാച്ചില്‍ ആണ്. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഒരു ടൂര്‍ണമെന്‍റില്‍ ഫൈനലില്‍ എത്തിയതാണ് ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം. ഒരിക്കല്‍ പോലും കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. നൂറും ഇരുനൂറും വരുന്ന ഗ്രൗണ്ട് ഫീസിനു ഇടുന്ന പിരിവ് കാശ് നഷ്ടം. അത്രെന്നെ...

അന്നത്തെ ആ കാര്യങ്ങള്‍ എല്ലാം അതേപോലെ പകര്‍ത്തി വച്ച ഒരു അനുഭവം ആയി 1983 എന്ന സിനിമ എനിക്ക്.രമേശന്‍റെ ടീമിലെ ഏതോ ഒരാള്‍ ഞാന്‍ ആണെന്ന ഒരു തോന്നല്‍. രമേശന്‍റെ അച്ഛനില്‍ ഞാന്‍ എന്‍റെ അച്ഛനെ കണ്ടു. ഒരു പക്ഷെ ഇത്തരത്തില്‍ ഒരു ബാല്യം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം മലയാളി ആണ്‍കുട്ടികള്‍ക്കും തിയേറ്ററില്‍ ഇതേ അനുഭവം ആയിരിക്കും ഉണ്ടായിക്കാണുക. തീര്‍ച്ച!! സംവിധയാകാന്‍ എബ്രിഡ് ഷൈന്‍ യഥാര്‍ത്ഥ സച്ചിന്‍ ഫാന്‍ ആണെന്ന് തെളിയിച്ചു. സച്ചിന്‍റെ ഒരു അദൃശ്യസാന്നിധ്യം സിനിമയില്‍ ഉടനീളം പ്രകടമായിരുന്നു. മലയാളത്തിന്‍റെ വിജയം കൈവരിച്ച ആദ്യ സമ്പൂര്‍ണ ക്രിക്കറ്റ് സിനിമ  1983 തന്നെ.

ക്യാമറ ചലിപ്പിച്ച പ്രതീഷ് വര്‍മ്മയെയും മ്യൂസിക് കൈകാര്യം ചെയ്ത ഗോപി സുന്ദറിനെയും പ്രശംസിക്കാതെ വയ്യ. എല്ലാരും തിയേറ്ററില്‍ തന്നെ പോയി കാണണം.

എന്‍റെ റേറ്റിംഗ്: 7.5/10

Leave a Reply