Movie Review- Philips and the Monkey Pen

Movie Review- Philips and the Monkey Pen
(by Anandu M Das: ECE 2010-14)
Philips and The Monkey Pen കണ്ടു

കുട്ടികളുടെ സിനിമ എന്ന ലേബലില്‍ ആണ് സിനിമ കാണാന്‍ കയറിയത് എങ്കിലും കണ്ടു കഴിഞ്ഞപ്പോ ഇത് കുട്ടികള്‍ക്ക് മാത്രം ഉള്ളതാണ് എന്ന് തോന്നിയില്ല. കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു സിനിമയിലെ കുറച്ച് രംഗങ്ങള്‍ കണ്ണ് നനയിച്ചു. അതിന്‍റെ കാരണമായി “നിനക്ക് കുട്ടികളുടെ മനസ്സായത് കൊണ്ടാണ്,നീ വളര്‍ന്നിട്ടില്ല അതാണ്‌” എന്നൊക്കെ പറഞ്ഞ് കളിയാക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ അത് അംഗീകരിക്കാനും തയ്യാര്‍. കുട്ടിയായി മാറാന്‍ പറ്റുക എന്നത് നല്ല കാര്യല്ലേ?? ഒരു പക്ഷെ തിയേറ്ററില്‍ ഇരുന്ന വലിയ ശതമാനം ആളുകളും ആ ഒരു രണ്ടു മണിക്കൂര്‍ നേരമെങ്കിലും ഒരു കുട്ടിയായി മാറിയിരിക്കണം. 

താരതമ്യേന അലസനും കുസൃതിയും ആയ റയാന്‍ ഫിലിപ്സിനു ഹോം വര്‍ക്ക്‌ ചെയ്തു കൊടുക്കാന്‍ സഹായിക്കുന്ന മങ്കി പെന്നിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മങ്കി പെന്‍ ആ കുട്ടിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കൗതുകകരമായ സന്ദര്‍ഭങ്ങളിലൂടെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു ഈ സിനിമയില്‍. ഒരുപാട് സോഷ്യല്‍ മെസ്സേജുകള്‍ കഥാഗതിയില്‍ പ്രേക്ഷകന്‍ പോലും അറിയാതെ,പ്രേക്ഷകനില്‍ ഒരു മടുപ്പും ഉളവാക്കാതെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് രചയിതാവ് കൂടിയായ റോജിന്റെ മിടുക്ക് തന്നെയാണ്.

മുതിര്‍ന്നവരുടെ മനസ്സില്‍ ഇത്രയധികം ആഴത്തില്‍ ഈ സിനിമ കൊണ്ടു എങ്കില്‍ കുരുന്നു മനസ്സില്‍ എന്തെങ്കിലും ഒക്കെ മാറ്റം ഉണ്ടാക്കാന്‍ ഇതിനു സാധിക്കും എന്നുറപ്പ്. ഏറ്റവും കുറഞ്ഞത് അച്ഛന്‍ വലിക്കുന്ന സിഗരറ്റ് പാക്കറ്റില്‍ വെള്ളം ഒഴിച്ച് വെക്കാന്‍ എങ്കിലും അവര് ശ്രമിക്കും.. ഉറപ്പ്!!! അഭിനയിച്ച എല്ലാരും നന്നായി!! റയാന്‍ ആയി അഭിനയിച്ച കുട്ടിയും അവന്‍റെ കൂട്ടുകാരും,ജയസൂര്യയും എല്ലാം കൊള്ളാം. പതിവില്ലാത്ത അച്ഛന്‍ റോള്‍ ഒക്കെ ജയസൂര്യ നല്ല രീതിയില്‍ തന്നെ ചെയ്തു. റയാന്റെ ക്ലാസ് ടീച്ചര്‍ ആയി അഭിനയിച്ച ആള്‍ക്ക് (പേരറിയില്ല) നല്ല ഒരു ബ്രേക്ക്‌ ആവും ഈ സിനിമ… ജഹാംഗീര്‍ എന്നാ ജുഗ്നുവിന്‍റെ കുസൃതി നിറഞ്ഞ ഭാവങ്ങള്‍ മാത്രം മതി ടിക്കറ്റ് കാശ് മുതലാവാന്‍.

തുടക്കക്കാരുടെ തെറ്റുകള്‍ ഉണ്ടെന്ന് ആരൊക്കെ പറഞ്ഞാലും റോജിന്റെയും ഷാനിലിന്റെയും പ്രയത്നത്തിന്റെയും സമര്‍പ്പണത്തിന്റെയും മുന്നില്‍ തള്ളിക്കളയാന്‍ പറ്റാത്തതായി ഒരു തെറ്റും അതില്‍ ഇല്ല. മ്യൂസിക് എല്ലാം (Songs and BGM ) വളരെ നല്ല നിലവാരം പുലര്‍ത്തി. രണ്ടു ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന തിരയും,ഗീതാഞ്ചലിയും ഈ കുഞ്ഞു ചിത്രത്തിന്‍റെ ഓട്ടത്തിന് തടസം ആവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ചിത്രങ്ങളും വിജയിക്കട്ടെ. മങ്കി പെന്‍ ടീമിന്‍റെ അടുത്ത വര്‍ക്കിനു എല്ലാ ആശംസകളും.

My Rating: 8.0/10

Photo: Philips and The Monkey Pen കണ്ടു

     കുട്ടികളുടെ സിനിമ എന്ന ലേബലില്‍ ആണ് സിനിമ കാണാന്‍ കയറിയത് എങ്കിലും കണ്ടു കഴിഞ്ഞപ്പോ ഇത് കുട്ടികള്‍ക്ക് മാത്രം ഉള്ളതാണ് എന്ന് തോന്നിയില്ല. കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു സിനിമയിലെ കുറച്ച് രംഗങ്ങള്‍ കണ്ണ് നനയിച്ചു. അതിന്‍റെ കാരണമായി "നിനക്ക് കുട്ടികളുടെ മനസ്സായത് കൊണ്ടാണ്,നീ വളര്‍ന്നിട്ടില്ല അതാണ്‌" എന്നൊക്കെ പറഞ്ഞ് കളിയാക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ അത് അംഗീകരിക്കാനും തയ്യാര്‍. കുട്ടിയായി മാറാന്‍ പറ്റുക എന്നത് നല്ല കാര്യല്ലേ?? ഒരു പക്ഷെ തിയേറ്ററില്‍ ഇരുന്ന വലിയ ശതമാനം ആളുകളും ആ ഒരു രണ്ടു മണിക്കൂര്‍ നേരമെങ്കിലും ഒരു കുട്ടിയായി മാറിയിരിക്കണം. :)

    താരതമ്യേന അലസനും കുസൃതിയും ആയ റയാന്‍ ഫിലിപ്സിനു ഹോം വര്‍ക്ക്‌ ചെയ്തു കൊടുക്കാന്‍ സഹായിക്കുന്ന മങ്കി പെന്നിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മങ്കി പെന്‍ ആ കുട്ടിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കൗതുകകരമായ സന്ദര്‍ഭങ്ങളിലൂടെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു ഈ സിനിമയില്‍. ഒരുപാട് സോഷ്യല്‍ മെസ്സേജുകള്‍ കഥാഗതിയില്‍ പ്രേക്ഷകന്‍ പോലും അറിയാതെ,പ്രേക്ഷകനില്‍ ഒരു മടുപ്പും ഉളവാക്കാതെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് രചയിതാവ് കൂടിയായ റോജിന്റെ മിടുക്ക് തന്നെയാണ്.

   മുതിര്‍ന്നവരുടെ മനസ്സില്‍ ഇത്രയധികം ആഴത്തില്‍ ഈ സിനിമ കൊണ്ടു എങ്കില്‍ കുരുന്നു മനസ്സില്‍ എന്തെങ്കിലും ഒക്കെ മാറ്റം ഉണ്ടാക്കാന്‍ ഇതിനു സാധിക്കും എന്നുറപ്പ്. ഏറ്റവും കുറഞ്ഞത് അച്ഛന്‍ വലിക്കുന്ന സിഗരറ്റ് പാക്കറ്റില്‍ വെള്ളം ഒഴിച്ച് വെക്കാന്‍ എങ്കിലും അവര് ശ്രമിക്കും.. ഉറപ്പ്!!! അഭിനയിച്ച എല്ലാരും നന്നായി!! റയാന്‍ ആയി അഭിനയിച്ച കുട്ടിയും അവന്‍റെ കൂട്ടുകാരും,ജയസൂര്യയും എല്ലാം കൊള്ളാം. പതിവില്ലാത്ത അച്ഛന്‍ റോള്‍ ഒക്കെ ജയസൂര്യ നല്ല രീതിയില്‍ തന്നെ ചെയ്തു. റയാന്റെ ക്ലാസ് ടീച്ചര്‍ ആയി അഭിനയിച്ച ആള്‍ക്ക് (പേരറിയില്ല) നല്ല ഒരു ബ്രേക്ക്‌ ആവും ഈ സിനിമ... ജഹാംഗീര്‍ എന്നാ ജുഗ്നുവിന്‍റെ കുസൃതി നിറഞ്ഞ ഭാവങ്ങള്‍ മാത്രം മതി ടിക്കറ്റ് കാശ് മുതലാവാന്‍.

Leave a Reply