കളിമണ്ണ് review

കളിമണ്ണ്…

by Anandu M Das (Electronics, 2010-14)

കളിമണ്ണ് കണ്ടു…

 

download (1)

സിനിമയെ പറ്റി പറയുന്നതിന് മുമ്പേ ഇത്രയും ചലഞ്ച് ഉള്ള ഒരു റോള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച Shwetha Menon നും അവര്‍ക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കിയ അവരുടെ ഭര്‍ത്താവിനും പിന്നെ ബ്ലെസ്സിക്കും വലിയ ഒരു കണ്ഗ്രാട്സ്. അഭിനയപരമായി അതിമാരകമായി ശ്വേത മേനോന്‍ ഒന്നും ചെയ്തില്ലേലും പോരായ്മകള്‍ അവിടിവിടെയായി ഉണ്ടായിരുന്നെങ്കിലും സിനിമയോടുള്ള അവരുടെ ഡെഡിക്കേഷന്‍ അനുമോദിച്ചേ മതിയാകൂ. അതാണ്‌ ഒരു കലാകാരിക്ക് ഏറ്റവും കൂടുതല്‍ വേണ്ടതും.

കുഞ്ഞിലേ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയും അമ്മ നഷ്ടപ്പെടുകയും ചെയ്തത് മൂലം ജീവിക്കാന്‍ വേണ്ടി ബാര്‍ നര്‍ത്തകി ആവുന്ന ശ്വേതയുടെ കഥാപാത്രം പിന്നീട് പല കാരണങ്ങളാല്‍ സ്വയം വെറുക്കപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നിടത്ത് വച്ച് ബിജു മേനോന്‍റെ കഥാപാത്രവുമായി അടുക്കാന്‍ സാഹചര്യമുണ്ടാവുന്നു.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വന്ന് പെടുന്ന ഒരു സംഭവമാണ് കഥയ്ക്ക് ആധാരം.

ആദ്യ പകുതിയില്‍ കഥ ബില്‍ഡ് അപ് ആവാന്‍ എടുക്കുന്ന സമയത്ത് ചെറിയ ഒരിഴച്ചില്‍ അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയില്‍ ശരിക്കും സിനിമക്ക് ഒരു ബ്ലെസി ടച്ച് കൈവരുന്നു… കണ്ണ് നിറയിക്കാന്‍ എന്ന ലേബലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒന്നും സിനിമയില്‍ കുത്തി നിറച്ചിട്ടില്ലേലും ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചില രംഗങ്ങള്‍ ശരിക്കും മനസ്സില്‍ തറക്കും. മാധ്യമങ്ങളുടെ കപട സദാചാരങ്ങള്‍ക്ക് നല്ല രീതിയില്‍ കൊട്ടു കൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ബ്ലസ്സി. എന്നാല്‍ അവസാനത്തോട് അടുക്കുമ്പോള്‍ അതിന്‍റെ ആഴം ഇത്തിരി കൂടിപ്പോയപോലെ തോന്നി.ഇത്തിരി അധികം നാടകീയത കൊണ്ടുവരാന്‍ ബ്ലസ്സി ശ്രമിച്ചിട്ടുണ്ട്.പക്ഷെ അത് വേണ്ടായിരുന്നു എന്ന് തോന്നി. അത് എങ്ങനെയെല്ലാം എന്ന് എല്ലാരും കണ്ടു തന്നെ തീരുമാനിക്കുക.

പാട്ടുകള്‍ പ്രതീക്ഷിച്ച നിലവാരം എത്തിയില്ലെങ്കിലും ജയചന്ദ്രന്‍ സാറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും Satheesh M Kurupന്‍റെ സിനിമാറ്റോഗ്രഫിയും ചിത്രത്തോട് ചേര്‍ന്ന് നിന്നു. ഒരു തവണ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയായി ഇതിനെ റെക്കമെന്‍ഡ്‌ ചെയ്യുന്നു. ബ്ലെസിയില്‍ നിന്നും ഇന്നത്തെ തലമുറക്കും ഇനി വരാനിരിക്കുന്ന തലമുറക്കും ഒരുപാട് പഠിക്കാനുണ്ട് എന്ന് തീര്‍ച്ച. എന്നിരിക്കിലും ബ്ലെസ്സിയുടെ ഏറ്റവും മികച്ച സിനിമകള്‍ ഇപ്പോഴും കാഴ്ച്ചയും തന്മാത്രയും തന്നെ.

Rating : 7.5/10

Leave a Reply