സ്ത്രീസംരക്ഷണം പുരുഷ കരങ്ങളില്‍

 

by, Jithin MG(Mech ,2011-15)

സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ആണ്‍-പെണ്‍ തുല്യതയുടെ താളം തകരും..അതുവരെ കൂട്ടുഭാവിച്ചു നടന്ന കലമാന്‍ പിശാചായി മാറാന്‍ പിന്നെ അധികം സമയം വേണ്ട…,രക്ഷപ്പെടാന്‍ എത്ര പിടഞ്ഞാലും സാധിക്കാതെ പേട ഇരയായിതന്നെ ഒടുങ്ങും…അങ്ങനെ,ഈ സമൂഹം ദിനംപ്രതി കാഠിന്യമേറികൊണ്ടിരിക്കുന്ന ഒരു ജീവിതമാണ്‌ സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത്…സ്ത്രീ എന്ന വാക്കിനു അമ്മയെന്നും ദേവിയെന്നും വീടിന്‍റെ വിളക്ക് എന്നിങ്ങനെ അര്‍ത്ഥം കല്‍പ്പിച്ചു നല്‍കിയ ഈ സമൂഹം തന്നെയാണ് അവളുടെ നാശത്തിനും കാരണമായതെന്ന് ഓര്‍ക്കുക..

പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ രചിച്ച ‘മനുഷ്യപ്രദര്‍ശനം’ എന്ന കവിതയില്‍ പറയുന്നതുപോലെ സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും ഒന്നുമില്ലാത്ത വെറും യന്ത്ര മനുഷ്യരായി മാറിയോ? നമ്മുടെ സമൂഹം..എന്ന് ചോദിക്കുന്നു..അതെ..!..എന്ന ഉത്തരത്തിന് പ്രസക്തി നല്‍കുന്ന ദാരുണ്യവും ദയനീയവുമായ സംഭവമാണ് 2011 ഫെബ്രുവരി 6 നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നടന്നത് സൗമ്യ എന്ന ഇരുപത്തിനാല് കാരിയുടെ കൊലപാതകം.ഗോവിന്ദചാമി എന്ന കുറ്റവാളി ആണ് അവരെ മൃഗീയമായി ബലാല്‍ത്സംഗം ചെയ്ത് കൊന്നത്..”കൈയ്യെത്തും ദൂരത്തുണ്ടായിരുന്ന ചങ്ങലയോന്നു വലിച്ചാല്‍ ആ പെണ്‍കുട്ടി രക്ഷപ്പെടുമായിരുന്നു..,”ഇടറിയ ശബ്ദത്തില്‍ ഇത് മാത്രമായിരുന്നു ആ ട്രയിനിലെ ഒരു യാത്രകാരനായിരുന്ന ടോമിയുടെ വാക്കുകള്‍..,കണ്ടില്ലെന്നു നടിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്ന ദുഖം ഇപ്പോഴും ടോമിയെ നിശബ്ദനാക്കുന്നു..അവളുടെ നിലവിളി കേട്ടില്ലെന്നു നടിച്ചതും ചങ്ങല വലിക്കാന്‍ ശ്രമിച്ച ആളെ വിലക്കിയതും സ്വാര്‍ഥത കൈമുതലാക്കിയ പുരുഷന്മാര്‍ തന്നെ!..ഈ അടുത്ത് ഡല്‍ഹിയില്‍ അരങ്ങേറിയതും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭീതി പടര്‍ത്തുന്നതും ഒന്നുതന്നെ..

സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ ഒന്നോര്‍ക്കുന്നത് നന്ന്..”നമുക്ക് ജന്മം നല്കിയതും ഒരു സ്ത്രീ തന്നെ,.!..”

മനുസ്മൃതിയിലെ ഈ വരികള്‍ ഒന്ന് ശ്രദ്ധിച്ചുനോക്കു

പിതാ രക്ഷതി കൌമാരെ

ഭര്‍ത്താ രക്ഷതി യൌവ്വനെ

പുത്രാ രക്ഷതി വാര്‍ദ്ധക്യ

ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി

കൌമാര പ്രായത്തില്‍ സ്ത്രീയെ സംരക്ഷിക്കുനത് അവളുടെ അച്ഛനാണ്.അവള്‍ മുതിര്‍ന്ന് യുവ്വനതി.എത്തുമ്പോള്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ അവളുടെ പുത്രനാലും അവള്‍ സംരക്ഷിക്കപെടുന്നു.

ഈ ഭൂമിയില്‍ സ്ത്രീകളുടെ സംരക്ഷണ ചുമതലഏല്‍പ്പിച്ചിരിക്കുന്നത് പുരുഷ ലോകത്തിന്‍റെ കൈകളിലാണ്.സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട പുരുഷകരങ്ങള്‍ തന്നെ അവരുടെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്.എല്ലായിടത്തും സ്ത്രീ മാനസിക,സാമൂഹിക ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നു..പീഡനങ്ങള്‍ക്ക് ഇരയാകുന്നു..,ഇത് പുരുഷ ലോകത്തിനു തന്നെ അപമാനമാണ്.സ്ത്രീ സംരക്ഷണം തങ്ങളുടെ കടമാണ് എന്ന സത്യം പുരുഷ ലോകം മനസ്സിലാക്കി,അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

മനുഷ്യത്വം കണ്ണടച്ച് ക്രൂരതയുടെ രക്തസാക്ഷിയായി മിഴികളടച്ചു പെണ്‍കുട്ടികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീര് കത്തിച്ച പ്രതിഷേധഗ്നിയുമായി നമുക്കും ഉണരാം.,ജീവിതത്തിലേക്ക്,മനുഷ്യത്വമുള്ള മനുഷ്യനിലേക്ക്

Leave a Reply