മഴ

-അമ്പിളി പ്രദീപ്‌ (B-TECH ELECTRICAL, 2013-2017)

മഴയുടെ മര്‍മ്മരങ്ങളിലെവിടെയോ..

മറഞ്ഞുഴറുമെന്‍ മനസേ..

മതിയിന്‍ നിന്‍ വ്യഥ..!!

നിനക്കായ്‌ നിന്നുറ്റവര്‍ നിഴലായ്

നിലനില്‍ക്കുന്നതറിക നീ..

വരിക തളരാതെ വളരുക..

…………………………………………..

പെയ്തൊഴിഞ്ഞാകാശം

പുതുപുലരി വിരിഞ്ഞോരുങ്ങി..

പൊന്‍പരവതാനി നിരന്നു നിന്നരികെ..

മുന്നേറുക..മരതകമലയുടെ മുകളിലേറുക നീ..!!

Leave a Reply