Clockwork Orange : Movie Review

Clockwork Orange : Movie Review

by, Anandu M Das (Electronics 2010-14)

ക്ലോക്ക് വര്‍ക്ക് ഓറഞ്ച് – ഒരു സ്റ്റാന്‍ലി കുബ്രിക്ക് സിനിമ ക്ലോക്ക് വര്‍ക്ക്‌ ഓറഞ്ച്നെ കുറിച്ച് പറയുക എന്നതിലുപരി സ്റ്റാന്‍ലി കുബ്രിക്കിനെ കുറിച്ച് ഒരിത്തിരി പറയാന്‍ ആഗ്രഹിക്കുന്നു. ന്യൂ യോര്‍ക്കിലെ ബ്രോണ്‍ക്സില്‍ ആണ് കുബ്രിക് ജനിച്ചതും വളര്‍ന്നതും. കുഞ്ഞായിരിക്കുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുമായിരുന്നെങ്കിലും പഠനകാര്യങ്ങളില്‍ വലിയ പരാജയമായിരുന്നു കുബ്രിക്ക്. കുബ്രിക്കിന്റെ അച്ഛന്‍ ഒരു ഡോക്ടര്‍ ആയിരുന്നു. കുബ്രിക്കിനെ പഠനത്തില്‍ മികച്ചവനാക്കാന്‍ കുറച്ചു കാലം അമ്മാവന്‍റെ വീട്ടില്‍ നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1940 ഇല്‍ കുഞ്ഞു കുബ്രിക്ക് കാലിഫോര്‍ണിയയില്‍ എത്തി. ഒരു വര്‍ഷത്തിനു ശേഷം കുബ്രിക്ക് തിരിച്ച് ന്യൂ യോര്‍ക്കില്‍ എത്തിയെങ്കിലും ഗ്രെയ്ഡുകളില്‍ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ സംഗീതത്തില്‍ കുബ്രിക്കിന്റെ താല്‍പ്പര്യം കൂടി വന്നിരുന്നു. ജാസിലും ഡ്രമ്മിംഗിലും കുബ്രിക്ക് ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. അതിനെ കൂടാതെ അച്ഛന്‍ അവനെ ചെസ്സ്‌ കളിക്കാന്‍ പഠിപ്പിക്കാന്‍ തുടങ്ങി.മാനസികമായി അത് അവനില്‍ പല പുരോഗതികളും വരുത്തിയേക്കാം എന്നാണ് അദ്ധേഹം കരുതിയത്. ആ തീരുമാനം ശരി വെക്കുന്ന ഒരു ഔട്പുട്ട് ആണ് കുബ്രിക്കില്‍ നിന്നും കിട്ടിയത്.കുബ്രിക്ക് മികച്ച ഒരു ചെസ്സ്‌ പ്ലയെര്‍ ആയി വളര്‍ന്നു വന്നു. ഗ്രീന്വിച്ച് വില്ലേജിലെ പല ക്ലബ്ബുകളിലും ചെസ്സ്‌ കളിച്ചു പൈസ ഉണ്ടാക്കാന്‍ വരെ തുടങ്ങി കുബ്രിക്ക്. 1946 ഇല്‍ കുബ്രിക്ക് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും മാര്‍ക്കുകള്‍ മോശമായതിനാല്‍ images (1)

പിന്നീടുള്ള ഒരു പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി അച്ഛന്‍ ഒരു ക്യാമറ കുബ്രിക്കിനു നല്‍കുന്നതോടെയാണ് കുബ്രിക്കിന്റെ ജീവിതം മാറി മറയുന്നത്. അത് തന്‍റെ മകനെ ലോകം അറിയപ്പെടുന്ന ഒരു കോളേജില്‍ പോകാന്‍ സാധിച്ചില്ല. സംവിധായകന്‍ ആക്കി മാറ്റും എന്ന് ഒരിക്കലും ആ പിതാവ് കരുതിക്കാണില്ല. ക്യാമറ കൊണ്ട് നാട് മുഴുവന്‍ ചുറ്റിക്കറങ്ങി ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി കുബ്രിക്ക്. അവയെല്ലാം കൂട്ടുകാരന്‍റെ സ്റ്റുഡിയോയില്‍ വെച്ച് ഡെവലപ്പ് ചെയ്യാനും തുടങ്ങി. അങ്ങനെ പതിനേഴാം വയസ്സില്‍ LOOK മാഗസിനില്‍ ഫോട്ടോഗ്രാഫര്‍ ആയി കുബ്രിക്ക് ജോലിക്ക് കയറി.  അതേ സമയം കുബ്രിക്കിനു സിനിമയോട് ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നു.ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്കുമെന്ററികളിലൂടെയും കുബ്രിക്ക് പതിയെ സിനിമാലോകത്തെത്തി. അവിടന്നങ്ങോട്ട് പിറന്ന എല്ലാ സിനിമകളും ക്ലാസിക് അല്ലെങ്കില്‍ സെമി ക്ലാസിക് ശ്രേണിയില്‍ പെടുത്താവുന്ന സിനിമകള്‍ മാത്രമായിരുന്നു. Day of the Fight, Flying Padre, Fear and Desire, The Seafarers, Killer’s Kiss, The Killing, Paths of Glory, Spartacus, Dr. Strangelove,2001: A Space Odyssey, A Clockwork Orange, Barry Lyndon, The Shining, Full Metal Jacket, Eyes Wide Shut എന്നീ സിനിമകള്‍ പിന്നീട് കുബ്രിക്ക് സംവിധാനം ചെയ്തു. അതില്‍ എല്ലാം ഒന്നും കണ്ടിട്ടില്ലെങ്കിലും കണ്ടവയില്‍ എന്‍റെ പ്രിയപ്പെട്ടത് ക്ലോക്ക്വര്‍ക്ക് ഓറഞ്ച് തന്നെ. മാല്‍ക്കം മക്ഡവല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ക്ലോക്ക്വര്‍ക്ക്‌ ഓറഞ്ച് മാരകമായ രീതിയില്‍ ഉള്ള സെക്സും വയലന്‍സും ഉള്ള കഥയാണ്‌ .പക്ഷെ അതിനെ എല്ലാം ഹ്യൂമറില്‍ കൂട്ടിക്കുഴച്ചുള്ള ഒരു പ്രത്യേക തരം അവതരണ രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.മറ്റു കുബ്രിക്ക് സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്ഥം. എന്താണ് ഇതില്‍ ഇത്ര പ്രത്യേകത എന്നുള്ളത് സിനിമ കണ്ടു തന്നെ അറിയണം… ആസ്വദിക്കണം. ഈ സിനിമ ആളുകളെ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മാറ്റും എന്ന ആരോപണം ഉയര്‍ന്നതിനാല്‍ പല രാജ്യങ്ങളിലും ഇതിനു ബാന്‍ കിട്ടിയിരുന്നു, പിന്നീട് കുബ്രിക്കിന്റെ മരണ ശേഷം ഇതിന്‍റെ പുനര്‍റിലീസുകള്‍ എല്ലാം നിരോധിച്ചു. സ്ഥിരം കണ്ടു മടുത്ത പ്രണയവും ക്ലീഷേ നിറഞ്ഞ സീനുകളും അല്ലാതെ വ്യത്യസ്ഥമായ എന്തെങ്കിലും സിനിമയിലൂടെ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഈ സിനിമ റെക്കമെന്‍റ് ചെയ്യുന്നു.

30405805_

Leave a Reply