മജിസ്‌ട്രേറ്റ്‌ കണ്ട ആനയുടെ ദൈന്യത വനപാലകരെ വലച്ചു

മജിസ്‌ട്രേറ്റ്‌ കണ്ട ആനയുടെ ദൈന്യത വനപാലകരെ വലച്ചു

 source : http://www.mangalam.com/print-edition/keralam/48744

Story Dated: Wednesday, April 10, 2013 12:52

mangalam malayalam online newspaper

കോതമംഗലം: ന്യായാധിപന്‍ നടക്കാനിറങ്ങിയപ്പോള്‍ കണ്ട ആനയുടെ ദുരവസ്‌ഥ കോതമംഗലം ഫോറസ്‌റ്റ്‌ റെയ്‌ഞ്ചാഫീസിലെ വനപാലകരെ വലച്ചു. വെള്ളവും തീറ്റയും പരിചരണവുമില്ലാതെ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ കാമ്പസില്‍ ബന്ധനസ്‌ഥനാക്കി നിര്‍ത്തിയിരിക്കുന്ന ആനയെ കണ്ടെത്തി രക്ഷാനടപടി സ്വീകരിക്കാനായിരുന്നു മജിസ്‌ട്രേറ്റ്‌ വനപാലകര്‍ക്ക്‌ നല്‍കിയ നിര്‍ദേശം. കോളജ്‌ കാമ്പസില്‍ പതിവായി പുലര്‍കാലങ്ങളില്‍ നടക്കാനിറങ്ങവേ കാണാറുള്ള ഈ അന്യായം കണ്ടായിരുന്നു മജിസ്‌ട്രേറ്റിന്റെ വാക്കാലുള്ള ഉത്തരവ്‌.

ഇന്നലെ രാവിലെ കോതമംഗലം റെയ്‌ഞ്ചാഫീസിലെ ഡെപ്യൂട്ടി റെയ്‌ഞ്ചറുടെ ചുമതല വഹിച്ചിരുന്ന പുന്നേക്കാട്‌ ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ ഫോറസ്‌റ്റര്‍ ഔസേഫ്‌ ആനയെ തേടി മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയപ്പോള്‍ മൂക്കത്ത്‌ വിരല്‍ വെച്ചു.

കോണ്‍ക്രീറ്റും പ്ലാസ്‌റ്റര്‍ ഓഫ്‌ പാരീസും െവെക്കോലും കടലാസും മറ്റ്‌ അനുബന്ധ അസംസ്‌കൃത വസ്‌തുക്കളും ചേര്‍ത്ത്‌ നിര്‍മിച്ച കൊമ്പന്‍ ആനയും കുട്ടിയാനയും. മാര്‍ അത്തനേഷ്യസ്‌ എന്‍ജിനീയറിംഗ്‌ കോളജിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വേധാ എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയ ശില്‍പങ്ങളായിരുന്നു ഇവ. ആഴ്‌ചകള്‍ക്കുമുമ്പ്‌ ആനകളുടെ ദുരവസ്‌ഥയും െദെന്യതയും കണ്ട്‌ റെയ്‌ഞ്ചാഫീസറോട്‌ നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശം നല്‍കിയിരുന്നു.

റെയ്‌ഞ്ച്‌ ഓഫീസറാവട്ടെ നടപടിയൊന്നും എടുക്കാതെ അവധിയില്‍ പോയിരുന്നു. കഴിഞ്ഞദിവസം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റ്‌ ആനകള്‍ പഴയ സ്‌ഥാനത്ത്‌ തന്നെ നില്‍ക്കുന്നത്‌ കണ്ട്‌ ക്ഷുഭിതനായി വീണ്ടും വനപാലകരോടു നടപടി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന്‌ റെയ്‌ഞ്ച്‌ ഓഫീസറുടെ ചുമതല വഹിക്കുന്ന എം.എം. സാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി റെയ്‌ഞ്ചര്‍ കോളജ്‌ ജംഗ്‌ഷനിലും പരിസര പ്രദേശങ്ങളിലും ആനയെ തേടി വലഞ്ഞു. മജിസ്‌ട്രേറ്റ്‌ പതിവായി നടക്കാന്‍ പോകുന്ന വഴി ചോദിച്ചറിഞ്ഞു കോളജ്‌ കാമ്പസിലെത്തിയപ്പോഴാണു കൊമ്പനാനയുടേയും കുട്ടിയാനയുടേയും ശില്‍പങ്ങള്‍ മരങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്‌. ഒടുവില്‍ മൊെബെലില്‍ ഇവയുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌ ന്യായാധിപന്റെ അടുക്കലെത്തിച്ചു കാണിച്ചപ്പോഴാണു തനിക്കു പിണഞ്ഞ അബദ്ധം അദ്ദേഹത്തിനു മനസിലായത്‌.

– See more at: http://www.mangalam.com/print-edition/keralam/48744#sthash.Rtw4nAAx.dpuf

Leave a Reply