Movie Review: Inception

ഇന്‍സെപ്ഷന്‍ (2010)

by, Anandu M Das (Electronics final year 2014)

മിക്കവാറും എല്ലാരും കണ്ട സിനിമ ആയിരിക്കും ഇന്‍സെപ്ഷന്‍. പലരും ഒന്നും മനസ്സിലാവാതെ പാതി വഴിക്ക് ഉപേക്ഷിച്ചു കാണും. വേറെ ചിലര്‍ ഒന്നും മനസ്സിലായില്ലെങ്കിലും മുഴുവന്‍ ഇരുന്നു കണ്ടു കാണും. എല്ലാം മനസ്സിലായി എന്ന് പറയുന്നവര്‍ക്കും അറിയാത്ത -പല ചുരുളുകളും എന്നാലും ഇതില്‍ ഉണ്ട് എന്നതാണ് ഇന്‍സെപ്ഷനെ ക്ലാസിക് ആയി നില നിര്‍ത്തുന്നത്. ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ധേഹത്തിന്‍റെയും നായകന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോയുടെയും മാസ്റ്റര്‍പീസുകളില്‍ ഒന്നെന്നു നിസ്സംശയം പറയാം. നോളന്‍ സിനിമകളുടെ സ്ഥിരം മുതല്‍ക്കൂട്ടായ നോണ്‍- ലീനിയര്‍,ഹൈപെര്‍ലിങ്ക് കഥ പറച്ചില്‍ തന്നെ ആണ് ഇന്‍സെപ്ഷനെയും വേറിട്ട്‌ നിര്‍ത്തുന്നത്.

ഹൈപെര്‍ലിങ്ക്,നോണ്‍ ലീനിയര്‍ എന്നീ കഥ പറച്ചില്‍ രീതികളെ പറ്റി രണ്ടു വാക്ക് പറഞ്ഞോട്ടെ. ഒന്നില്‍ക്കൂടുതല്‍ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ അവസാനത്തില്‍ ഒരിടത്ത് അവസാനിക്കുന്ന സിനിമകള്‍ ആണ് ഹൈപെര്‍ലിങ്ക് സിനിമകള്‍. അതേസമയം ഒരു കഥ നേരിട്ട് പറയേണ്ടതിനു പകരം വളഞ്ഞ വഴിയിലൂടെ പറയുന്ന രീതിയാണ് നോണ്‍ ലീനിയര്‍. അതായത് A>B>C>D എന്ന നേരായ രീതിയില്‍ പറയേണ്ട ഒരു കഥ A>C>B>D എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ അത് നോണ്‍ ലീനിയര്‍ ആയി. ഈ രണ്ടു ഗണത്തിലും പെടും എന്നുള്ളതാണ് ഇന്‍സെപ്ഷന്‍റെ മറ്റൊരു പ്രത്യേകത. നോളന്റെ മുന്നത്തെ സിനിമകള്‍ ആയ മെമെന്റോ,പ്രെസ്റ്റിജ് തുടങ്ങിയവും ഇതേ ഗണത്തില്‍ പെടും.

ഇനി ഇന്‍സെപ്ഷന്‍ കോണ്‍സെപ്റ്റിലേക്ക് വരാം. ഇതിലെ കഥാനായകന് ഒരു പ്രത്യേക കഴിവുണ്ട്.മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ കയറി ചെന്ന് അവരുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ ഉള്ള അപൂര്‍വ കഴിവ്. ഇത് ഉപയോഗിച്ച് ബിസിനെസുകാരനായ ഒരാള്‍ തന്‍റെ എതിരാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെടുന്നത് മുതല്‍ ആണ് കഥാ ആരംഭം! സ്വപ്നം കാണുന്ന ആളെ “ഡ്രീമര്‍(Dreamer)‍” എന്ന് വിളിക്കാം. ഡ്രീമര്‍ സ്വപ്നത്തില്‍ സൃഷ്ട്ടിക്കുന്ന എന്തിനേയും “ഒബ്ജെക്റ്റ്സ് (Objects) ” എന്ന് വിളിക്കാം. ഇത് കൂടാതെ മറ്റുള്ളവര്‍ ഡ്രീമറുടെ സ്വപ്നത്തില്‍ വന്ന് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. അവരെ “പ്രൊജെക്ഷന്‍സ് (Projections) ” എന്നാണു പറയുന്നത്. ഡ്രീമര്‍ ആണ് സ്വപ്നം ഡിസൈന്‍ ചെയ്യുന്ന ആള്‍.അയാള്‍ വിചാരിക്കുന്ന വഴിയില്‍ മാത്രമേ ബാക്കി എല്ലാരും സഞ്ചരിക്കൂ. ഇങ്ങനെ കുറേ നേരം സ്വപ്നം കണ്ടു കഴിഞ്ഞാല്‍ സ്വപ്നം ഏത്,യാഥാര്‍ത്ഥ്യം ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ വരും. അത് മനസ്സിലാക്കാന്‍ വേണ്ടിയാണ് ടോട്ടെം(Totem) എന്ന പമ്പരം. ഈ പമ്പരം കറങ്ങി അവസാനം നില്‍ക്കുകയാണെങ്കില്‍ അത് സ്വപ്നമല്ല എന്ന് മനസ്സിലാക്കാം. നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നമുക്ക് പരിചിതമായ ഒരു സാധനത്തിന്‍റെ ക്യാരക്ട്ടെഴ്സ് പരിശോധിച്ചു എന്നിരിക്കട്ടെ. എങ്കില്‍ അത് സ്വപ്നം അല്ലെങ്കില്‍ അതിന്‍റെ എല്ലാ ഫീച്ചെഴ്സും നമുക്ക് മനസ്സിലാക്കാന്‍ പറ്റും.എന്നാല്‍ സ്വപ്നത്തില്‍ ഇത് സാധ്യമല്ല. ആയ പക്ഷം പരിചിതമായ ഒരു ടൂള്‍ എന്ന വിധേനയാണ് നായകന്‍ ടോട്ടെം തന്‍റെ സ്വപ്നമേത് യാഥാര്‍ത്ഥ്യം ഏത് എന്ന് തിരിച്ചറിയാനുള്ള ടൂള്‍ ആയി തിരഞ്ഞെടുക്കുന്നത്. നമ്മുടെ ബോധ മനസ്സിനെ ഉപയോഗപെടുത്തിക്കൊണ്ടാണ് ഈ സ്വപ്‌നങ്ങള്‍ കാണുന്നത്. അതിനെ ലൂസിട് ഡ്രീംസ്‌(Lucid Dreams) എന്ന് പറയാം. ഭാവിയില്‍ വരാന്‍ പോകുന്ന ഒരു ടെക്നോളജി ആയിട്ടാണ് നോളന്‍ ഇത്തരം സ്വപ്നങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിങ്ങള്‍ സ്വപ്നത്തില്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ സ്വപ്നം കാണുന്ന അവസ്ഥ. ലൂസിഡ് ഡ്രീം നേരിട്ടല്ലെങ്കിലും അതിന്‍റെ കോണ്‍സെപ്റ്റ് ആണ് ഇന്‍സെപ്ഷന്‍റെയും ആധാരം.
ഇങ്ങനെ ഉള്ള സ്വപ്നങ്ങളില്‍ നിന്നും പെട്ടെന്ന് ഉണര്‍ത്തുന്ന എന്തിനേയും കിക്ക് എന്ന് പറയാം. വെള്ളത്തിലേക്ക് മറിച്ചിടുന്നതും മറ്റും ഇതില്‍ പെടും. സ്വപ്നം കാണുന്ന സമയത്ത് ഒരു പാട്ട് പ്ലേ ചെയ്യുന്നതായി പലരും ശ്രദ്ധിച്ചുകാണും. ഒന്നില്‍ക്കൂടുതല്‍ പേര്‍ സ്വപ്നം കാണുമ്പോള്‍ ഒരു ഡ്രീം ലെവലില്‍ അതിനു മുന്നേ ഡ്രീം ചെയ്ത ആള്‍ പോകുന്നില്ല എന്നും അയാള്‍ മറ്റുള്ളവരോട് ടൈം ആയി എന്ന് അറിയക്കാനും വേണ്ടി ഉണ്ടാക്കിയ ഒരു പരിപാടി ആണ് സോങ്ങ് പ്ലേ ചെയ്യുന്ന സംഭവം. ഒന്നില്‍ക്കൂടുതല്‍ ലെവല്‍സ് ഉള്ള സ്വപ്‌നങ്ങള്‍ കാണാന്‍ സാധിക്കും ഒരാള്‍ക്ക്. അതായത് ഒരു സ്വപ്നത്തില്‍ തന്നെ മറ്റൊരു സ്വപ്നം കാണാം. അതില്‍ വീണ്ടും ഒന്നൂടെ.. അങ്ങനെ അങ്ങനെ… ഓരോ ലെവല്‍ ഡ്രീം ഉം ഓരോരുത്തര്‍ ആണ് കാണുന്നത് അവരുടെ മനസിലൂടെ ആണ് മറ്റുള്ളവര്‍ ആ പാട്ടു കേള്‍ക്കുന്നത്. അഞ്ച് ലെവെലുകള്‍ ഉള്ള ഒരു ഡ്രീം ആണ് ഇന്‍സെപ്ഷന്‍ എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഓരോ ലെവലിലും ഓരോ മോഡറെറ്റെഴ്സ് ഉണ്ടാവും. ഇന്‍സെപ്ഷന്‍ കണ്ടവര്‍ക്ക് അറിയാമായിരിക്കും… ആദ്യം ആ എയര്‍ ഹോസ്റ്റസ് പിന്നെ ആ കെമിസ്റ്റ്, ആര്‍തര്‍ ,അങ്ങനെ അങ്ങനെ…

കഥ ഇനി പറയും വിധം. ഭാവിയില്‍ നടക്കുന്ന ഒരു കഥയാണിത് .ഒരാളുടെ സ്വപ്നം ഷെയര്‍ ചെയ്യാനുള്ള ടെക്നോലജി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു .അതയത് ഞാന്‍ കാണുന്ന സ്വപനതിലേക്ക് എനിക്ക് മറ്റൊരാളിനെ കൂട്ടിക്കൊണ്ടു വരാന്‍ കഴിയും.ആരെയാണോ സ്വപ്നത്തിലെക്ക് കൂട്ടിക്കൊണ്ട് വരുന്നത് അയാളെ സബ്ജക്റ്റ്‌ എന്ന് വിളിക്കുന്നു .ഡ്രീമറും സബ്ജക്ടും ഒരു പ്രത്യേക ഉപകരണവുമായി ബന്ധപ്പെട്ടിരിക്കും .കൃത്യമായി പറഞ്ഞാല്‍ ഡ്രീമര്‍ ഡിസൈന്‍ ചെയ്ത ഒരു സ്വപ്നത്തിലേക്ക് സബ്ജകടിന്റെ ഉപബോധ മനസിനെ കൂട്ടിക്കൊണ്ട് വരുന്നു .തന്മൂലം താന്‍ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ് എന്ന് സബ്ജക്ടിനു മനസ്സിലാവില്ല .ഈ വിദ്യ ഉപയോഗിച്ച് “മോഷണം ” നടത്തുന്ന ഒരാളാണ് നായകന്‍ .പുള്ളി മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആളുകളുടെ മനസിലെ രഹസ്യങ്ങളും ചിന്തകളുമാണ് .ഉദാഹരണത്തിന് നായകന്‍ ഒരു സ്വപ്നം ഡിസൈന്‍ ചെയ്യുന്നു .അതില്‍ പുള്ളി രഹസ്യം സൂക്ഷിക്കാനുള്ള ഒരു സേഫ്‌ പ്ലയിസ്‌ ഉണ്ടാക്കി വക്കും.ഈ സ്വപ്നം പിന്നീട് സബ്ജക്ടുമായി അയാളുടെ അറിവോടുകൂടിയല്ലാതെ ഷെയര്‍ ചെയ്യും .സ്വന്തം രഹസ്യം സോക്ഷിക്കാന്‍ പറ്റിയ സേഫ്‌ പ്ലെയിസ്‌ കാണുന്ന സബ്ജക്റ്റ്‌ തന്റെ രഹസ്യം അവിടെ നിഷേപിക്കും .അത് പിന്നീട് ഡ്രീമര്‍ സ്വന്തമാക്കും .ഇനി ഈ ഡ്രീം ഷെയറിങ്ങില്‍ ചില നിയമങ്ങള്‍ ഒക്കെയുണ്ട് .സ്വപ്നത്തില്‍ കാണുന്ന ലോകം ഡിസൈന്‍ ചെയ്യുന്നത് ഡ്രീമര്‍ ആണെങ്കിലും സ്വപ്നം കണ്ടു തുടങ്ങുമ്പോള്‍ സബ്ജക്ടും തന്റെ ഉപബോധ മനസിലെ ചിന്തകളെയും വ്യകതികളെയും അങ്ങോട് കൊണ്ട് വരും .അങ്ങനെ കൊണ്ട് വരുന്നവരെ പ്രൊജക്ഷന്‍സ്‌ എന്നാണു പറയുന്നത് .പ്രോജക്ഷന്‍സ്‌ യഥാര്‍ത്ഥത്തില്‍ പോലീസിനെ പോലെയാണ് .സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ സ്വപ്നത്തിലെ എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍, അല്ലെങ്കില്‍ സബ്ജക്ടിനു നേരത്തെ കണ്ടു പരിചയമുള്ള ഒരു ചുറ്റുപാട് കണ്ടാല്‍ അവര്‍ ഡ്രീമറിനെ സ്വപ്നത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കും .സ്വപനത്തില്‍ നിന്ന് പുറത്തു വരാന്‍ സാധാരണ രണ്ടു വഴിയാണ് ഉള്ളത് .ഒന്നുകില്‍ സ്വപ്നത്തില്‍ മരിക്കണം .അല്ലെങ്കില്‍ “കിക്ക്‌”.അതായത് വീഴാന്‍ പോകുന്ന എന്നാ തോന്നല്‍ ഉണ്ടാക്കുക .അത് സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തും .
പക്ഷെ സിനിമയുടെ മെയിന്‍ തീം എന്ന് പറയുന്നത് ഇത് വരെ പറഞ്ഞതിന്റെ റിവേഴ്സ് പ്രോസസ് ആണ് .അതായതു ഒരു രഹസ്യം അല്ലെങ്കില്‍ ചിന്ത ഒരാളുടെ മനസ്സില്‍ നിന്ന് മോഷ്ടിക്കുന്നതിനു പകരം അയാളുടെ മനസ്സില്‍ പ്രതിഷ്ഠിക്കണം .അതിനെയാണ് Inception എന്ന് പറയുന്നത് .അങ്ങനെ ചെയ്യുമ്പോള്‍ ആ ആശയം ഡ്രീമറിന്റെ മനസ്സില്‍ ആഴത്തില്‍ പ്ലെയിസ്‌ ചെയ്യണം അല്ലെങ്കില്‍ ആ ആശയം ജെനുവിന്‍ ആണെന്ന ഡ്രീമറിനു തോന്നില്ല .ഇത്തരത്തില്‍ ഒരു വലിയ ബിസിനസ്കാരന്റെ മനസില്‍ ഒരു ആശയം പ്രതിഷ്ഠിക്കാന്‍ നായാകും കൂട്ടരും ശ്രമിക്കുന്നതാണ് സിനിമയുടെ തീം .
ഈ മെയിന്‍ കഥയുടെ കൂടെ നായകന്‍ തന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ സ്വന്തം മകളുടെ അടുത്തെത്താന്‍ ശ്രമിക്കുന്ന കഥയും കൂടെ ചേരുമ്പോള്‍ ആണ് ഇന്‍സെപ്ഷന്‍ ശരിക്കും ത്രില്ലിംഗ് ആവുന്നത്.അതീവ ബുദ്ധിമാനാണ് നോളന്‍. അദ്ധേഹത്തിന്റെ സിനിമകളില്‍ എന്തെല്ലാം അദ്ധേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് അദ്ധേഹത്തിനുപോലും പറയാന്‍ സാധിക്കില്ല. ഉദാഹരണത്തിന് ഇന്‍സെപ്ഷനിലെ കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ എടുക്കാം.Dom, Robert, Eames, Arthur/Ariadne, Mal, Sato. ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ DREAMS!!! അതെ പോലെ സിനിമയുടെ മൊത്തം ദൈര്‍ഖ്യം ആയ 2 മണിക്കൂര്‍ 28 മിനുട്ട് എന്നത് സ്വപ്നത്തിന്‍റെ കിക്കിനു തൊട്ട് മുമ്പ് കേള്‍ക്കുന്ന “Non, je ne regrette rien” (Sung by Édith Piaf) എന്ന പാട്ടിന്‍റെ യഥാര്‍ത്ഥ ദൈര്‍ഖ്യം ആണത്രേ!!! അങ്ങനെ എന്തെല്ലാം…..ഇതിന്‍റെ ക്ലൈമാക്സ്‌ വിശദീകരിക്കാന്‍ മാത്രമായി ഒരു നൂറു തിയറികള്‍ എങ്കിലും ഇറങ്ങിക്കാണും. പക്ഷെ ഇപ്പോഴും അത് ദുരൂഹമായി തന്നെ നിലനില്‍ക്കുന്നു. ഒരു നൂറു വര്‍ഷം കഴിഞ്ഞാലും അത്ഭുതമായിത്തന്നെ നിലനില്‍ക്കാന്‍ പോകുന്ന സിനിമ. അതാണ്‌ Inception!!!

ടോട്ടം വീഴുമോ??!!

One thought on “Movie Review: Inception

Leave a Reply