അറബ് വസന്തം

By, Jithin UK (Civil 2010-14)

മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു…,1001 രാവുകളിലെ സ്വപ്നഭൂമിയിലൂടെ കൊടുങ്കാറ്റ് ആഞ്ഞു വീശി..ഏകാധിപത്യത്തിനും നാരാധിപത്യത്തിനും അറുതിവരുത്തിക്കൊണ്ട് മണലാരണ്യങ്ങള്‍ വസന്തത്തെ വരവേറ്റു..,അറബ് ജനതയ്ക്ക് ഒരു പുതു ജീവനാണ് ആ വസന്തം കൊണ്ടുവന്നത്…അത് അവരുടെ ശബ്ദത്തിനു മാറ്റങ്ങള്‍ വരുത്തി…വിപ്ലവത്തിന്‍റെ അലയോലികളും തീജ്വാലകളുംഅവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കി..,

മുല്ലപ്പൂ വിപ്ലവമെന്ന ഓമന പേരില്‍ അറിയപ്പെട്ട ടുണീഷ്യന്‍ പ്രക്ഷോഭം ഒരു തുടക്കമായിരുന്നു….കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയ തങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ അവര്‍ ശബ്ദമുയര്‍ത്തി…,2010 december 18നു വിപ്ലവത്തിനു തുടക്കമായി…,തൊഴിലില്ലായ്മ ,ഭക്ഷണക്ഷാമം,തുടങ്ങിയവയ്ക്ക് പരിഹാരം കാണുക,പൊതുസ്ഥലങ്ങളില്‍ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ,വര്‍ധിച്ചു വരുന്ന സാമൂഹിക അരക്ഷിതാവസ്ഥ,ഭരണ മാറ്റം തുടങ്ങിയവയായിരുന്നു പ്രധാനമായും അവരുടെ ആവിശ്യങ്ങള്‍.. ..,Muhamed Bouzizi set himself on fire !!!..ജനരോക്ഷം ആഞ്ഞടിച്ചു… 30   വര്‍ഷമായി നിലനിന്നുകൊണ്ടിരുന്ന ഭരണവ്യവസ്ഥിതിയ്ക്ക് മാറ്റമായി..president Zine El Abidine Ali      സ്ഥാനഭ്രഷ്ടനാക്കപെട്ടു.ടുണീഷ്യയില്‍ വന്ന മാറ്റം ഒരു ജ്വരം പോലെ പടര്‍ന്നു…2011ല്‍ ചൈനയില്‍ നടന്ന pre-democracy protest മുല്ലപ്പൂവിപ്ലവതിന്റെ (jasmine revolution) പിന്‍ തുടര്‍ച്ചയായിരുന്നു.

ജനുവരി 2011ല്‍ ഈജിപ്തില്‍ വിപ്ലവം ആരംഭിച്ചു…സമരത്തെ ശക്തമായ് നേരിട്ട Hosni Mubarak നു സൈന്യത്തിന്‍റെ പിന്തുണ നഷ്ടമായതോടെ…..30 വര്‍ഷത്തിനുശേഷം അധികാര കൈമാറ്റം നടന്നു..2012ല്‍ ജനാധിപത്യ ഇലക്ഷന്‍ നടക്കുകയും പുതിയ പാര്‍ലമെന്‍ററി നിലവില്‍ വരുകയും ചെയ്തു..,

                     ലിബിയയില്‍ ഗദ്ദാഫിയ്ക്ക് സംഭവിച്ചത് ഏതൊരു ഭരണാധികാരിയും ഒരു ഞെട്ടലോടെയാകും        കേട്ടിടുണ്ടാവുക..അധികാരതിന്‍റെ ഔന്നിത്യങ്ങളില്‍ നിന്ന് ഗദ്ദാഫി പതിച്ചത് തെരുവിലെ               അഴുക്കുചാലിലെയ്ക്ക്ആയിരുന്നു…,ലിബിയയില്‍ ജനാധിപത്യം കൊണ്ടു വരാനായി ഗദ്ദാഫിയെ വിപ്ലവകാരികള്‍ വധിച്ചു..

               വസന്തങ്ങള്‍ ഒരായിരം പ്രതീക്ഷകള്‍ കൊണ്ടുവരുന്നു..പല നിറത്തിലുള്ള ഒരായിരം സ്വപ്നങ്ങള്‍…

ചിലത് ചരിത്രമായി മാറുന്നു…

ചിലത് ലക്ഷ്യങ്ങളിലെത്താതെ തളര്‍ന്നു വീഴുന്നു..

മാറ്റങ്ങളുമായ് ഒരായിരം വസന്തങ്ങള്‍ ഇനിയും ജനിക്കട്ടെ..

“ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ..

വിപ്ലവം നടന്നു..ഒട്ടിയ വയറും അരാജകത്വവും അതിനു

വഴികാട്ടിയായി…

സ്വപ്നങ്ങളും മരുപച്ചകളും മരീചികളായി മാറിയപ്പോള്‍ ..

മൂടുപടത്തില്‍ നിന്നും അവളുടെ ശബ്ദം ഉയര്‍ന്നു

അസ്വാതന്ത്ര്യത്തിന്‍വിഴുപ്പുഭാണ്ഡം

തീക്കനലില്‍ വെന്തുരുകി…

മണല്‍ മിനാരങ്ങള്‍ നിലംപതിച്ചു..

ആകാശ സീമാകള്‍ക്കപ്പുറം ഒരു

പുതിയ ലോകത്തിലത് അലയടിച്ചു”

One thought on “അറബ് വസന്തം

  1. nannayitund,,,kaalika prasakthi undo ennoru doubt,,, egyptil epol nadannu varunna prekshobangalude adisthaanathil ethine kootticherthe vaayikkan pattumo????

Leave a Reply