എന്നെ കാണ്മാനില്ല

by,

prathibha v (civil,2011-15)

ആ ഇരുപ്പ് എത്ര നേരമായ് തുടരുന്നു എന്നോര്‍മയില്ല..കതകില്‍ ശക്തിയായി മുട്ടുന്ന ശബ്ദവും അമ്മയുടെ ഉച്ചത്തിലുള്ള സംസാരവും കേട്ടാണ് മനസ്സ് വര്‍ത്തമാനത്തിലെക്ക് തിരിച്ചെത്തിയത്…ചെന്ന് കതകു തുറന്നു..അമ്മയാണ് “നിനക്കെന്താ ചെവികേള്‍ക്കില്ലേ?..എത്ര നേരമായ് വിളിക്കുന്നു?…

“ഉഉം..”

“നിനക്കെന്താ വായതുറന്ന്‍ പറഞ്ഞാല്?…ആഹാരം കഴിക്കാന്‍ വാ..,എല്ലാരും അവിടെ കാത്തു നില്‍ക്കാണ്ണ്‍…”..

“ഞാന്‍ വന്നേക്കാം അമ്മേ..”

“ശരി..”..അമ്മ നടന്നു…

തിരിച്ചുവന്നു വീണ്ടും കട്ടിലില്‍ ഇരുന്നു..ഇല്ല .ഒന്നും ഓര്‍ക്കണ്ട..!..പക്ഷെ സാധിക്കുന്നില്ല..വീണ്ടും മുറിയില്‍ നടക്കാന്‍ തുടങ്ങി..,വലിയ കണ്ണാടിയില്‍ നോക്കവേ ഇന്ന് നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി മനസിലേക്ക് വന്നു തുടങ്ങി…

രാവിലെ എണീറ്റത് ഒരുപാട് വൈകിയാണ്..ഇന്നലത്തെ homeworks ഒക്കെ തീര്‍ന്നപ്പോ മണി രണ്ടായിരുന്നു…പതിവുപോലെ എണീറ്റ്‌ മുഖവും കഴുകി പുറം പൂച്ചുകളായ ക്രീമും പൌഡറും എല്ലാം വാരി പൂശി കയ്യില്‍ കിട്ടിയ ബുക്കുകളുമായ് ഇറങ്ങിയോടി…

“എടീ ചായ കുടിച്ചിട്ട് പോ..”അമ്മയുടെ വാക്കുകള്‍ ഓട്ടത്തിനിടയ്ക് പകുതിയേ കേട്ടുള്ളൂ…ജോലിയ്ക്ക് പോകാനുള്ള തിടുക്കത്തില്‍ വേഗം തന്നെ കാറുമെടുത്ത് കുതിച്ചു..ജോലി കിട്ടിയ അന്നുമുതല്‍ ആഹാരം രാവിലെ കഴിക്കാറില്ല..ആദ്യമൊക്കെ വിശക്കുമായിരുന്നു..പിന്നെ പിന്നെ വിശപ്പെന്താന്ന്‍ പോലും മറന്നു…ഷൂസിലും ടൈലും ഫുള്‍ ടിപ് ടോപ്പിലും ശ്വാസം മുട്ടുനുണ്ടായിരുന്നുഎങ്കിലും തലനിറച്ച് കമ്പനിയിലെ കാര്യങ്ങള്‍..പെട്ടെന്നാണ് ആ അമ്മയും കുട്ടിയും….!!!കാറ് വെട്ടിക്കാന്‍ നോക്കി…,പക്ഷെ സാധിച്ചില്ല….,ഒരു നിലവിളി മാത്രമാണ് കേട്ടത്…,ആളുകള്‍ ഓടുന്നതും!…പിന്നീടൊന്നും ഓര്‍മയില്ല..!!.,വണ്ടി നിര്‍ത്തണമെന്ന് ആഗ്രഹം പക്ഷെ പ്രോജെക്ടുകളും കമ്പനിയും തടഞ്ഞു…

ഒരു ബോധവുമുണ്ടയിരുനില്ല…അബോധാവസ്ഥയില്‍ പണ്ടത്തെ എന്നെ ഞാനോര്‍ത്തു…അടുത്ത വീട്ടിലെ മിനിക്കുട്ടിയെ ഇടിച്ചിട്ട വണ്ടിയ്ക്കു കല്ലെറിഞ്ഞതും ചോരയില്‍ കുളിച്ചുകിടന്ന അവളെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചതും ഞാനായിരുന്നോ?…ആ ഞാന്‍ തന്നെ ആണോ ഇത് ?..ക്ലോക്കില്‍ പത്തടിക്കുന്ന ശബ്ദം വീണ്ടും മനസ്സിനെ ഉണര്‍ത്തി…

കണ്ണാടിയില്‍ എന്‍റെ ശ്വാസംമുട്ടുന്ന രൂപം…,അല്ല…പെട്ടന്നത് മായുന്നു..,ഒരു കൊച്ചു പെണ്‍കുട്ടി..റോഡില്‍ ഇരുന്ന് കരയുന്നു..അടുത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മ…എനിയ്ക്ക് ഭ്രാന്ത് പിടിയ്ക്കുന്നു…കയ്യില്‍ കിട്ടിയതെന്തോ എടുത്ത് കണ്ണാടിയ്ക്കുനെരെ വലിച്ചെറിഞ്ഞു..,പൊട്ടി ചിതറിയ ചില്ലുകള്‍ക്കിടയിലും ആ കാഴ്ച്ച മാത്രം..എന്നെ കാണുന്നില്ല..അതെ എന്നെ കാണ്മാനില്ല..

Leave a Reply