Sound Thoma

by, Anandu M Das, final year Electronics (2010-2014)

 

റിവ്യൂ ഇടണ്ട എന്നൊക്കെ വിചാരിച്ചതാ.. പക്ഷേങ്കി ഇതൊക്കെ ഇവിടെ പറഞ്ഞില്ലേല്‍ രാത്രി ഉറങ്ങുമ്പോ ഒരു വിഷമം വരും. സൗണ്ട് തോമ കണ്ടു. കാണണം എന്ന് ഒരിക്കലും കരുതിയതല്ല.. പക്ഷെ അവസ്ഥയും പിന്നെ തിലീബ് ഫാന്‍ ആയ കൂട്ടുകാരന്റെ രോദനവും കാരണം പടത്തിനു കേറി.. അതും എമ്പത്‌ രൂപ ചക്കക്കുരു പോലെ എണ്ണിക്കൊടുത്തിട്ട്.നല്ല തിയേറ്റര്‍. മുക്കാല്‍ ഭാഗത്തോളം ആളുണ്ട്. ഫാമിലി ഇടിച്ചു തള്ളീട്ടുണ്ട്. അങ്ങനെ ചിരിക്കാന്‍ റെഡി ആയി,വായിലെ ബബിള്‍ഗം ഒക്കെ തുപ്പിക്കളഞ്ഞ് (അഥവാ ചിരിക്കുമ്പോ ഇറക്കിപ്പോയാലോ??  ) സീറ്റില്‍ ഇരുന്നു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ഏതാണ്ട് കാര്യങ്ങള്‍ ഒക്കെ മനസ്സിലായി തുടങ്ങി. അപ്പൊ, വരുന്ന വഴി തട്ട് കടേല്‍ കണ്ട പപ്പട വട ഒക്കെ മനസ്സിലേക്ക് വന്നു. എമ്പത്‌ രൂപക്ക് 12 പപ്പട വട കഴിക്കാം.ഞാന്‍ കണക്കു കൂട്ടി. ഛെ അത് കഴിച്ചാല്‍ മതിയായിരുന്നു. വിഷമം. സങ്കടപ്പെട്ട് ഞാന്‍ അടുത്ത സീറ്റില്‍ ഇരിക്കുന്ന കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി.അവന്‍ ഫേസ്ബുക്കില്‍ ഏതോ ഫെയ്ക്കിന്റെ അടുത്ത് ചാറ്റ് ചെയ്യുന്നു.പന്നി, ഇവനൊന്നും എമ്പത്‌ രൂപക്ക് ഒരു വിലയും ഇല്ലേ?ഇല്ല,അങ്ങനെ എമ്പത്‌ രൂപ വെറുതെ കളയാന്‍ എനിക്ക് ഒരു ഉധേശവുമില്ല. മനസ്സില്‍ ശങ്കര്‍ പണിക്കരെ ധ്യാനിച്ച്‌ സീറ്റില്‍ ഉറച്ചിരുന്നു. പക്ഷെ വൈശാഖ് സാര്‍ ഒരു വിധത്തിലും സമ്മതിക്കില്ല എന്ന വാശിയില്‍ ആയിരുന്നു. സുരാജിന്റെം തിലീബ് ചേട്ടന്റെം കോമഡികള്‍ കേട്ട് ഞാന്‍ ബെന്‍ ടെന്‍ കിട്ടിയ കുട്ടിയെ പോലെ പൊട്ടി പൊട്ടി ചിരിച്ചു. അപ്പര്‍ത്തും ഇപ്പര്തും ഇരുന്ന ആള്‍ക്കാര്‍ കുറെ പേര്‍ ഒക്കെ ഇടക്ക് ഫോണ്‍ വിളിക്കാന്‍ എന്നാ രീതിയില്‍ പുറത്തേക്ക് ഇറങ്ങി പോണത് കണ്ടായിരുന്നു.പക്ഷെ എന്താണോ എന്തോ പടം തീര്‍ന്നിട്ടും അവരുടെ ഫോണ്‍ വിളി തീര്‍ന്നില്ല.പടം കാണുന്നതിലും സന്തോഷം കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ കിട്ടുമെങ്കില്‍ അവരത് ചെയ്യട്ടെ.അതിനിപ്പോ എന്താ? പാവം ലേ?ആദ്യ പകുതി കഴിഞ്ഞപ്പോ ഞങ്ങള്‍ കപ്പ വറുത്തതും ചായേം ഒക്കെ വാങ്ങി.അതോണ്ട് രണ്ടാം പകുതി ജോളി ആയിരുന്നു.മുമ്പ് പലപ്പോഴും സില്‍മ കാണുമ്പോ കപ്പ വറുത്തത് കഴിച്ചിട്ടുണ്ടെലും കപ്പ വറുത്തത് ഒരു അത്ഭുതമായി തോന്നിയത് ഇന്നായിരുന്നു. താരതമ്യേന ദുര്‍ബലന്‍ ആയ സൗണ്ട് തോമ സില്മേടെ അവസാനം അടിയേറ്റു കിടക്കുന്നിടത്ത് നിന്ന് ഓടി വന്നു വില്ലനെ അടിക്കുന്ന ഒരു രംഗം ഉണ്ട്. തിലീബ് ചേട്ടന്‍ ശരിക്കും കിടുക്കി കളഞ്ഞു.നിലത്തുന്നു എണീക്കുമ്പോ തിലീബ് ചേട്ടന്റെ വായില്‍ന്നു വരുന്ന ചോര അല്ട്ട്രാ മോഷനില്‍ മണ്ണിലേക്ക് വീഴും.അപ്പൊ ഭയങ്കര മ്യൂസിക് ഒക്കെ ഉണ്ടാവും.തിലീബ് ചേട്ടന്‍ നടക്കുമ്പോഴും ഓരോ തവണ മണ്ണില്‍ കാലു വെക്കുമ്പോഴും കരിയില ഒക്കെ പാറിക്കളിക്കും. അങ്ങനെ മണ്ണില്‍ കുഴിച്ചിട്ട ഒരു വല്ല്യ ഇരുമ്പ് വടി പറിച്ചെടുത്ത് ഏട്ടന്‍ വില്ലനെ അടിക്കും.ഇടക്ക് ഒരു അടി അടുത്തുള്ള പച്ചക്കറി പെട്ടിക്ക് കൊള്ളും .അപ്പൊ കൊറേ സവാളയുടെ തോല്‍ അന്തരീക്ഷത്തില്‍ പാറിക്കളിക്കും.അതിലൂടെ നടന്നു വരുന്ന തിലീബ് ചേട്ടന്റെ സീന്‍ എല്ലാരും കോരിത്തരിച്ചിരുന്നാണ് കണ്ടത്.അതും അള്‍ട്രാ മോഷനില്‍ ആയിരുന്നു.പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇടക്കിടക്ക് കൊറേ ട്വിസ്റ്റ്‌ ഉണ്ടായിരുന്നു. അതിപ്പോ വൈശാഖ് സാര്‍ ആണല്ലോ….അതില്ലെങ്കിലല്ലേ അത്ഭുതപ്പെടെണ്ടതുള്ളൂ….. ക്ലൈമാക്സ് ആയപ്പോ എന്റെ കയ്യിലെ കപ്പ വറുത്തത് കാല്‍ ഭാഗം ബാക്കി ഉണ്ടായിരുന്നു.പിന്നീട് എന്തോ അത് തിന്നാന്‍ തോന്നിയില്ല. അത് അവിടെ കളഞ്ഞു. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോ കുറച്ച് പേര്‍ വന്ന് പടം എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിച്ചു.ഒരു കൂട്ടുകാരന്‍ പറഞ്ഞു തറ പടമാണ് കൊള്ളൂല എന്നൊക്കെ. അപ്പൊ അവന്മാര്:”നിങ്ങളെന്ത അങ്ങനെ പറഞ്ഞത്? എവിടെ ആണ് തറ.. അനാവശ്യം പറയരുത് …”എന്നൊക്കെ.. പിന്നീടാണ് മനസ്സിലായത് തിലീബ് ചേട്ടന് ഫാന്‍സ്‌ അസോസിയേഷന്‍ ഒക്കെ ഉണ്ടെന്നു.അവിടന്ന് നൈസ് ആയിട്ട് അവര് ഊരി അങ്ങ് പോന്നു.

4 thoughts on “Sound Thoma

Leave a Reply